പൗരത്വ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ ഇന്ന്​ പ്രമേയം പാസാക്കും

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന്​ പശ്ചിമ ബംഗാൾ നിയമസഭ പ്രമേയം പാസാക്കും. ഉച്ചക്ക്​ രണ്ട്​ മണിക ്ക്​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ്​ പ്രമേയം പാസാക്കുക. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമാകും പശ്ചിമ ബംഗാൾ. പ്രമേയത്തിന്​ മുഴുവൻ പാർട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി​ മമത ബാനർജി അഭ്യർഥിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്​. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന്​ പിന്നാലെ കോൺഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.

മമത ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാൾ പ്രമേയം പാസാക്കാത്തതിനെ സി.പി.എം വിമർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പശ്ചിമ ബംഗാൾ പ്രമേയം പാസാക്കാനൊരുങ്ങു​ന്നത്​. ദേശീയ പൗരത്വ പട്ടികക്കെതിരെ ​കഴിഞ്ഞ സെപ്​തംബറിൽ തൃണമൂൽ കോൺഗ്രസ്​ കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസും സി.പി.എമ്മും പിന്തുണച്ചിരുന്നു.

Tags:    
News Summary - West Bengal to bring resolution against CAA in state assembly today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.