കൊൽക്കത്ത: ഹോളി ആഘോഷങ്ങൾക്കിടെ വെസ്റ്റ്ബംഗാളിലെ ബീർഭുംമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം ഒടുവിൽ ഇന്റർനെറ്റ് ബന്ധം വിഛേദിക്കുന്നതു വരെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് എത്തി. ക്രമ സമാധാനം നിലനിർത്താൻ സർക്കാർ വലിയ സുരക്ഷാ സന്നാഹത്തെതന്നെ വിന്യസിച്ചിരിക്കുകയാണ്. അക്രമത്തിലേക്ക് നയിക്കുന്ന തരത്തിൽ അഭ്യൂഹങ്ങൾ പരത്താതിരിക്കാൻ ബീർഭും ജില്ലയിൽ സൈന്തിയ ടൗണിലെ ഏകദേശം അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ഇന്റർനെറ്റ് സംവിധാനവും വോയ്സ് ഓവർ ഇന്റർനെറ്റ് സംവിധാനവും താൽകാലികായി റദ്ദു ചെയ്തുവെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. മാർച്ച് 14 മുതൽ 17 വരെയാണ് റദ്ദു ചെയ്തിരിക്കുന്നത്.
വോയ്സ് കോളുകൾക്കോ എസ്എംഎസ് അയക്കുന്നതിനോ തടസ്സമില്ല. പത്രമുൾപ്പെടെ മറ്റു വാർത്താ വിതരണ സംവിധാനങ്ങളും തടസ്സപ്പടില്ല. ഇന്റർനെറ്റ് നിരോധനത്തിൽ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി സംസ്ഥാന ഗവൺമെ ന്റെിനെ നിയമസഭയിൽ നിശിതമായി വിമർശിച്ചു. അക്രമം നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യാഥാർത്ഥ്യം പുറത്തറിയാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ച ഹോളി ആഘോഷത്തിനിടെ ചില വ്യക്തികളും ഗ്രൂപ്പുകളും തമ്മിൽ സംഘർഷം ഉടലെടുക്കുകയും പിന്നീട് ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരം കല്ലേറു നടത്തുകയും പ്രദേശ വാസികൾക്ക് പരിക്കൽക്കുകയും ചെയ്യുകയുമായിരുന്നു. നേരിയ ലാത്തി ചാർജിനു ശേഷമമാണ് പോലീസിനു സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.