Posted On
date_range Updated On
date_range പശ്ചിമബംഗാൾ ഇനി ബംഗളാ
കൊൽക്കത്ത: പശ്ചിമബംഗാളിെൻറ പേര് മാറ്റാനുള്ള തീരുമാനം നിയമസഭ പാസാക്കി. ബംഗളാ എന്നായിരിക്കും പശ്ചിമബംഗാളിെൻറ പുതിയ പേര്. പേര് മാറ്റം നിലവിൽ വരണമെങ്കിൽ ഇതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ കൂടി അനുമതി ആവശ്യമാണ്.
പശ്ചിമബംഗാളിന് മൂന്ന് ഭാഷകളിൽ വ്യത്യസ്ത പേരുകൾ നൽകാനായിരുന്നു കേന്ദ്രസർക്കാർ ശിപാർശ ചെയ്തിരുന്നത്. ബംഗാൾ എന്ന് ഇംഗ്ലീഷിലും ബംഗളാ എന്ന് ബംഗാളിയിലും ബംഗാൾ എന്ന ഹിന്ദിയിലും സംസ്ഥാനത്തിന് പേര് നൽകാനായിരുന്നു കേന്ദ്രസർക്കാർ ശിപാർശ.
എന്നാൽ മൂന്ന് പേരുകൾ എന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാന നിയമസഭ തള്ളുകയായിരുന്നു. 2016 ആഗസ്റ്റ് 29നാണ് സംസ്ഥാനത്തിെൻറ പേരുമാറ്റാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.