representative image
Posted On
date_range Updated On
date_range ബോംബ് നിർമാണത്തിനിടെ സ്ഫോടനം: ബംഗാളിൽ എട്ടു മരണം
സൂരി (പശ്ചിമ ബംഗാൾ): ബോംബ് നിർമാണത്തിനിടെയുണ്ടായ സ്േഫാടനത്തെ തുടർന്ന് എട്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ബെർബ്ഹം ജില്ലയിലെ ദർബാർപൂർ ഗ്രാമത്തിലാണ് സംഭവം. സാമൂഹിക വിരുദ്ധരുടെ ഒരുകൂട്ടം ഗ്രാമത്തിലെ ആളൊഴിഞ്ഞ ഭാഗത്തുവെച്ച് നടത്തിയ ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് നാലുപേർ തൽക്ഷണവും ബാക്കിയുള്ളവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. സുധീർ കുമാർ പറഞ്ഞു. ഗ്രാമത്തിലെ ഗുണ്ടാസംഘങ്ങൾ പരസ്പരം ആക്രമിക്കുന്നതിനുവേണ്ടിയായിരുന്നു ബോംബുകൾ നിർമിച്ചതെന്നും മരിച്ചവർ ഗുണ്ടാസംഘങ്ങളിൽപെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.