Posted On
date_range Updated On
date_range ഭബാനിപൂർ മണ്ഡലം നിലനിർത്തും, നന്ദിഗ്രാം സീറ്റ് ഒഴിയും; നിർണായക തീരുമാനവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: ഭബാനിപൂർ മണ്ഡലം നിലനിർത്തി നന്ദിഗ്രാം സീറ്റ് ഒഴിയാൻ തീരുമാനവുമായി പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സുവേന്ദു അധികാരി. ഏറെക്കാലമായി മമത ബാനർജിയുടെ ശക്തി കേന്ദ്രമായി തുടരുന്ന രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചാണ് സുവേന്ദു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
രണ്ട് മണ്ഡലങ്ങളിൽ നിന്ന് തനിക്ക് എം.എൽ.എ ആയി സത്യ പ്രതിജ്ഞ ചെയ്യാനാകില്ലെന്നും അതിനാൽ നന്ദിഗ്രാം മണ്ഡലം വിടുകയാണെന്നുമാണ് സുവേന്ദു അധികാരി അറിയിച്ചത്. തൃണമൂൽ കോൺഗ്രസ് വിട്ട ശേഷം ബി.ജെ.പിഅംഗമായ സുവേന്ദു അധികാരി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതാ ബാനർജിയെ തോൽപ്പിച്ചിരുന്നു.
മേയ് ഒമ്പതിനാണ് സുവേന്ദു അധികാരി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 294 അംഗ നിയമ സഭയിൽ 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.