Posted On
date_range Updated On
date_range ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി അഫിയ അയ്യൂബിനെയാണ് (23) കാണാതായത്. എം.എ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാത്രി 11.30-ഓടെ ഓഖ്‌ലയിലെ താമസസ്ഥലത്തുനിന്നാണ് വിദ്യാർഥിനിയെ കാണാതായത്. മരുന്ന് വാങ്ങാനായി പുറത്തുപോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് വിവരം. തന്റെ മൊബൈൽ ഫോൺ മുറിയിൽ വെച്ചാണ് അഫിയ പുറത്തേക്ക് പോയത്.
വിദ്യാർഥിനി മടങ്ങിയെത്താതായതോടെ ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്.
പി.ജിയിൽ താമസിച്ചു പഠിക്കുകയായിരുന്നു അഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.