ട്രെയിൻ ടോയ്​ലെറ്റിലെ വെള്ളം ചായയിൽ കലർത്തി വിറ്റു; ഇടപാടുകാരൻ പിടിയിൽ VIDEO

ഹൈദരാബാദ്: ട്രെയിൻ ടോയ്​ലെറ്റിലെ വെള്ളം ചായയിൽ കലർത്തി യാത്രക്കാർക്ക് വിതരണം ചെയ്തതിന്​ ഒരു ലക്ഷം രൂപ പിഴയടക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. ട്രെയിനിൽ ചായ വിതരണം ചെയ്യുന്ന കരാറുകാരൻ ആന്ത്ര പ്രദേശുകാരൻ പി. ശിവപ്രസാദിനാണ് പിഴ.

കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ്സിലായിരുന്നു സംഭവം. ചായയുടെയും കാപ്പിയുടെയും പാത്രങ്ങളെടുത്ത്​ വിൽപനക്കാരൻ ടോയ്​ലെറ്റിൽ നിന്നും പുറ​ത്തേക്ക്​ വരുന്നതും ചായപ്പാത്രത്തിലേക്ക്​ വെള്ളം പകരുന്നതുമായ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെയാണെന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

ശിവപ്രസാദിന്‍റെ​ കീഴിൽ ജോലി ചെയ്യുന്നവരാണ്​ വൃത്തിഹീനമായ പ്രവർത്തി ചെയ്​തത്​. അതേസമയം വിൽപനക്കാര​​​​െൻറ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ അംഗീകൃത വിൽപനക്കാരല്ലെന്ന്​ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 

Full View
Tags:    
News Summary - Water From Train Toilet Used In Tea Cans, Vendor Fined-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.