രാജ്യത്ത് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അംബാനിയെയും അദാനിയെയും ആരാധിക്കണമെന്ന് അൾഫോൺസ് കണ്ണന്താനം

രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന വ്യവസായികളുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സംഭാവനകൾ അംഗീകരിക്കപ്പെടണമെന്ന് ബി.ജെ.പി എം.പി അൽഫോൺസ് കണ്ണന്താനം. തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അംബാനിയെയും അദാനിയെയും ആരാധിക്കണമെന്നും അൾഫോൺസ് കണ്ണന്താനം രാജ്യസഭയിൽ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ വരുമാന അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ വാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജോലികളിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വളരെ ചെറുതാണെന്നും ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നത് പ്രൈവറ്റ് സെക്ടറിൽ നിന്നാണെന്നും വാർത്താ ഏജൻസിയായ എ.എന്‍.ഐയോട് അൾഫോൺസ് കണ്ണന്താനം പറഞ്ഞു. അതുകൊണ്ടാണ് അംബാനിയെയോ അദാനിയെയോ ടാറ്റയെയോ ചായ വിൽപനക്കാരനെയോ ബഹുമാനിക്കണമെന്നും ആരാധിക്കണമെന്നും താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാരുകളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഈ സർക്കാർ രാജ്യത്ത് നിരവധി വികസനങ്ങൾ കൊണ്ടുവന്നതായും കണ്ണന്താനം പറഞ്ഞു. 

Tags:    
News Summary - Watch Video: Ambani, Adani need to be worshipped for creating jobs, says BJP MP KJ Alphons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.