ലക്നോ: യു.പിയിൽ പ്രതിഷേധക്കാരനെയും ബോണറ്റിൽ വഹിച്ച് ബി.ഡി.ഒ (ബ്ലോക്ക് ഡെവലപ്മെൻറ് ഒാഫീസർ)യുടെ വാഹനം നീങ്ങിയത് നാല് കീലോ മീറ്റർ. രാംനഗറിലാണ് പ്രതിഷേധക്കാരനെയും വഹിച്ച് ബി.ഡി.ഒയുടെ വാഹനം ഒാടിച്ചത്.
ഗ്രാമത്തിലെ ശൗചാലയത്തിനുള്ള രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ഡി.ഒ പങ്കജ് കുമാറിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയത്. അദ്ദേഹത്തിെൻറ ഒാഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഒാഫീസിൽ നിന്ന് പുറത്തിറങ്ങിയ ബി.ഡി.ഒ പ്രതിഷേധക്കാരെ കാണാനോ സംസാരിക്കാനോ തയ്യാറാവാതെ കാറിൽ കയറി പോവാൻ ഒരുങ്ങുകയായിരുന്നു. ഇതോടെ ഗ്രാമീണർ അദ്ദേഹത്തിെൻറ കാർ വളഞ്ഞു. നിരവധി തവണ ഹോണടിച്ചിട്ടും പ്രതിഷേധക്കാർ മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് ബ്രിജ്പാൽ എന്ന ഗ്രാമീണൻ കാറിെൻറ ബോണറ്റിലേക്ക് കയറി.
ബ്രിജ്പാൽ കാറിെൻറ ബോണറ്റിൽ കയറിയതിൽ പ്രകോപിതനായ പങ്കജ് കുമാർ കാറോടിച്ച് പോവുകയായിരുന്നു. ബ്രിജ്പാൽ ബോണറ്റിലുണ്ടായിട്ടും വാഹനം നിർത്താൻ പങ്കജ് തയാറായില്ല. പിന്നീട് നാല് കിലോ മീറ്ററിന് ശേഷമാണ് പങ്കജ് വാഹനം നിർത്തിയത്. സംഭവത്തിെൻറ വീഡിയോയും പങ്കജ് കുമാർ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇരുവരും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ചീഫ് ഡെവലപ്മെൻറ് ഒാഫീസർ തലവനായുള്ള മൂന്നംഗ സമിതിയെ ജില്ല മജിസ്ട്രേറ്റ് നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.