ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡിയുടെ ഹരജിയിൽ ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുല്ല ഖാനോട് ഡൽഹി ഹൈകോടതി വിശദീകരണം തേടി.
വഖഫ് ബോർഡിൽ അഴിമതി ആരോപിച്ച്, കള്ളപ്പണ ഇടപാട് കേസിലെ വകുപ്പ് ചുമത്തി സെപ്റ്റംബറിൽ അമാനത്തുല്ല ഖാനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിനുശേഷം കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ, കേസിൽ അദ്ദേഹത്തെ വിചാരണ ചെയ്യാനുള്ള നിയമതടസ്സം ചൂണ്ടിക്കാട്ടി, കുറ്റപത്രം പരിഗണനക്കെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചു. തുടർന്ന്, ജാമ്യവും അനുവദിച്ചു.
ഈ നടപടി ചോദ്യം ചെയ്താണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്. വിഷയത്തിൽ അമാനത്തുല്ല ഖാന്റെ നിലപാട് ആരാഞ്ഞ കോടതി, കേസ് മാർച്ച് 21ലേക്ക് മാറ്റിവെച്ചു. അതുവരെയും കേസ് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് കടക്കരുതെന്നും ജസ്റ്റിസ് വികാസ് മഹാജൻ അധ്യക്ഷനായ ബെഞ്ച് വിചാരണ കോടതിയോട് നിർദേശിച്ചു.
ന്യൂഡൽഹി: ഫെബ്രുവരി 10ന് ഡൽഹി ജാമിഅ നഗറിൽ പൊലീസുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അമാനത്തുല്ല ഖാൻ എം.എൽ.എ ഡൽഹി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഡൽഹി പൊലീസാണ് എം.എൽ.എക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസുകാരെ മർദിച്ചുവെന്നാണ് കേസ്. എന്നാൽ, ആരോപണം തെറ്റാണെന്നും അന്വേഷണം ആരംഭിക്കുംമുമ്പ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്നും ഹരജിയിൽ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.