ഭോപാൽ: വ്യാപം കുംഭകോണ കേസിൽ മൂന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരടക്കം 160 പ്രതികൾക്കുകൂടി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ച പ്രതികളുടെ എണ്ണം 650 ആയി.
പ്രഫഷനൽ കോഴ്സുകളുടെ നടത്തിപ്പും പ്രവേശന നടപടികളും കൈകാര്യം ചെയ്യുന്ന വ്യവസായിക് പരീക്ഷ മണ്ഡലിന്റെ (വ്യാപം) മുൻ കൺട്രോളർ പങ്കജ് ത്രിവേദി, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.