സെൻട്രൽ വിസ്​തയിൽ ഒരുക്കുന്നത്​ 16,000 കാറുകൾ നിർത്താനുള്ള ഇടം

ന്യൂഡൽഹി: സെൻ​ട്രൽ വിസ്​ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെൻറ്​ സമുച്ചയവും മറ്റു കെട്ടിടങ്ങളും ഒരുക്കു​േമ്പാൾ അനുബന്ധമായി സജ്ജീകരിക്കുക 16,000 കാറുകൾ നിർത്താനുള്ള ഇടം. പൊതു സെൻട്രൽ സെക്ര​ട്ടേറിയറ്റ്​ കെട്ടിടങ്ങൾ, സെൻട്രൽ കോൺഫറൻസ്​ സെൻറർ, എസ്​.പി.ജി സെൻറർ, പ്രധാനമന്ത്രിയുടെയും വൈസ്​ പ്രസിഡൻറി​െൻറയും വസതികൾ എന്നിവയുടെ ഭാഗമായാണ്​ ഇതിൽ 14,095 പാർക്കിങ്​ ഇടം. പൊതു സെൻട്രൽ സെക്ര​ട്ടേറിയറ്റ്​ കെട്ടിടങ്ങൾ, സെൻട്രൽ കോൺഫറൻസ്​ സെൻറർ എന്നിവയിൽ മാത്രം 13,719 കാറുകൾക്ക്​ നിർത്താം. നിലവിൽ 57,000 ജീവനക്കാരുള്ള ഇവിടെ നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ പേർ ഉണ്ടാകുമെന്നാണ്​ കരുതുന്നത്​. ഇവർക്കൊപ്പം സന്ദർശകർ കൂടിയാകുന്നതോടെ കൂടുതൽ വാഹനങ്ങൾ എത്തുമെന്ന്​ കണ്ടാണ്​ സൗകര്യം വിപുലീകരിക്കുന്നത്​.

ഇത്രയും വാഹനങ്ങൾ എത്തു​േമ്പാൾ പ്രദേശത്ത്​ ഉണ്ടാകാവുന്ന ഗതാഗത കുരുക്ക്​ പരിഹരിക്കാൻ കൂടി സംവിധാനം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്​ ഡൽഹി. 

Tags:    
News Summary - Vista revamp to have space to park 16,000 cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.