വിഷൻ 2026െൻറ ഭാഗമായി ന്യൂഡൽഹി അൽശിഫ ആശുപത്രിയും ആസ്റ്റർ ഡി.എം ഹെൽത്ത്കെയറും ഒരുക്കിയ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി
ന്യൂഡൽഹി: കോവിഡ് ബാധയിൽ ജീവശ്വാസം കിട്ടാതെ മനുഷ്യർ മരിച്ചുവീണുകൊണ്ടിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഓക്സിജൻ സജ്ജീകരിച്ച ബെഡുകളുമായി ജാമിഅ നഗറിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രിയൊരുങ്ങി. ചികിത്സയും ഭക്ഷണവും പൂർണമായും സൗജന്യമാക്കിയാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് കീഴിലുള്ള സ്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർണ സജ്ജമായ കോവിഡ് ആശുപത്രിയാക്കിമാറ്റിയത്. ജാമിഅ നഗറിലെതന്നെ പ്രഥമ കോവിഡ് ഫീൽഡ് ആശുപത്രി ബുധനാഴ്ച വൈകീട്ട് ആറിനു തുറന്നുകൊടുത്തു.
10,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാൻറിന് തുടക്കമിട്ടതിന് പിറകെയാണ് വിഷൻ 2026 പദ്ധതിക്ക് കീഴിലുള്ള അബുൽ ഫസൽ എൻക്ലേവിലെ അൽ ശിഫ ആശുപത്രി യു.എ.ഇ കേന്ദ്രമായുള്ള ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി കൈകോർത്ത് തെക്കൻ ഡൽഹിയിലെ നിർധനർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ കോവിഡ് ഫീൽഡ് ആശുപത്രി ഒരുക്കിയത്.
100 ഓക്സിജൻ സിലിണ്ടറുകളും 10ഓക്സിജൻ കോൺസൻട്രേറ്ററുകളും 50 ബെഡുകളും ഒരുക്കിയ പ്രത്യേക കോവിഡ് ആശുപത്രിയിൽ 25 പേരെ പ്രവേശിപ്പിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഗ്രൂപ്പായ ലീലാ പാലസ് ആണ് മുഴുവൻ രോഗികൾക്കും സ്റ്റാഫിനും പാചകം ചെയ്ത ഭക്ഷണം സൗജന്യമായി നൽകുന്നത്.
അൽശിഫ ആശുപത്രിയിൽ 40 ബെഡുള്ള കോവിഡ് ആശുപത്രിക്ക് ഡൽഹി സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. അവിടെ രോഗികളെ ഉൾക്കൊള്ളാനാവാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം. 100 കോവിഡ് രോഗികളെ ഇതിനകം ചികിത്സിച്ച് േഭദമാക്കിയ അൽശിഫ 1400 ടെസ്റ്റുകളും 2400 പേർക്ക് വാക്സിനേഷനും നടത്തി.
ഇതു കൂടാതെ, രാജ്യമൊട്ടുക്കും കോവിഡ് ശുശ്രൂക്ഷ കേന്ദ്രങ്ങൾ തുടങ്ങാൻ മെഡിക്കൽ സർവിസ് സൊസൈറ്റിയും ഹ്യൂമൻ വെൽഫെയർ ട്രസ്റ്റും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനും പദ്ധതിയുണ്ട്. വിഷൻ 2026െൻറ പങ്കാളിത്തമുള്ള മെഡിക്കൽ സർവിസ് സൊസൈറ്റി വിവിധ സംസ്ഥാനങ്ങളിൽ സൗജന്യ കോവിഡ് ചികിത്സക്ക് തുടക്കമിട്ടിരുന്നു. 70 ബെഡുകളുള്ള മഹാരാഷ്ട്രയിലെ നാഗ്പുർ സെൻററിൽ മാത്രം 630 രോഗികളെ ചികിത്സിച്ചു ഭേദമാക്കി. വിവിധ സംസ്ഥാനങ്ങളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ, 500 ഓക്സിജൻ കോൺസൻട്രേറ്ററുകൾ, 1000 ഓക്സിമീറ്ററുകൾ എന്നിവ വിഷൻ 2026 ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.