അ​ഹ്മ​ദാ​ബാ​ദ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ അ​തേ ത​ക​രാ​ർ: എ​യ​ർ ഇ​ന്ത്യ വി​മാ​നം നി​ല​ത്തി​റ​ക്കി

ബം​ഗ​ളൂ​രു: ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​നം സാ​​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി. എ​യ​ർ ഇ​ന്ത്യ​യു​ടെ എ.​ഐ-132 ബോ​യി​ങ് ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചി​ൽ (ഫ്യു​വ​ൽ ക​ൺ​ട്രോ​ൾ സ്വി​ച്ച്) ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​ഹ്മ​ദാ​ബാ​ദി​ൽ 271 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്ത​ത്തി​​ന്റെ കാ​ര​ണ​വും ഫ്യൂ​വ​ൽ സ്വി​ച്ചി​ലെ ത​ക​രാ​റാ​യി​രു​ന്നു. ഹീ​ത്രു​വി​ൽ​നി​ന്ന് വി​മാ​നം റ​ദ്ദാ​ക്കി​യ​ത​തോ​ടെ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​മാ​ന​ത്തി​ൽ 230ല​ധി​കം യാ​ത്രി​ക​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

വി​മാ​ന എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ പൈ​ല​റ്റു​മാ​രി​ലൊ​രാ​ളാ​ണ് ഇ​ന്ധ​ന സ്വി​ച്ചി​ലെ ത​ക​രാ​ർ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. ഉ​ട​ൻ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി സ​ർ​വി​സ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ച് ‘റ​ൺ’ എ​ന്ന നി​ല​യി​ൽ നി​ന്ന് ‘ക​ട്ട് ഓ​ഫ്’ എ​ന്ന നി​ല​യി​ലേ​ക്ക് സ്വ​യം മാ​റു​ക​യാ​യി​രു​ന്നു.

ബോ​യി​ങ് 787-8 വി​മാ​ന​ത്തി​ന്റെ ഫ്യു​വ​ൽ ക​ൺ​ട്രോ​ൾ സ്വി​ച്ചി​ൽ ത​ക​രാ​റു​ള്ള​താ​യി പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ‘‘പ്രാ​ഥ​മി​ക വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​നം നി​ല​ത്തി​റ​ക്കി പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. നി​ർ​മാ​താ​ക്ക​ളാ​യ ബോ​യി​ങ്ങു​മാ​യി ചേ​ർ​ന്ന് ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്’’ -എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

അ​ഹ്മ​ദാ​ബാ​ദി​ൽ 271 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ ജൂ​ൺ 12ലെ ​ബോ​യി​ങ് ഡ്രീം​ലൈ​ന​ർ 787 വി​മാ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​മാ​ന​ത്തി​ന്റെ ഇ​ന്ധ​ന സ്വി​ച്ചു​ക​ൾ (ഫ്യു​വ​ൽ ക​ൺ​ട്രോ​ൾ സ്വി​ച്ച്) ക​ട്ട് ഓ​ഫ് സ്ഥാ​ന​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ടേ​ക്ക് ഓ​ഫ് ചെ​യ്ത് സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം വി​മാ​ന​ത്തി​ന്റെ ര​ണ്ട് എ​ൻ​ജി​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നും ഇ​തി​ന് ഇ​ട​യാ​ക്കി​യ​ത് എ​ൻ​ജി​നു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന സ്വി​ച്ചു​ക​ൾ ഓ​ഫ് ആ​യി​രു​ന്ന​തി​നാ​ലാ​കാം എ​ന്നു​മാ​ണ് നി​ഗ​മ​നം.

Tags:    
News Summary - Air India Grounds Boeing Dreamliner Aircraft After Detecting 'Switch Defect'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.