മൊബൈൽ നോക്കി നടന്നു, കാലിടറി റെയിൽവെ ട്രാക്കിൽ വീണു​; രക്ഷകരായി സി.ഐ.എസ്.എഫ് -Video

ന്യൂഡൽഹി: സ്​ഥലം ന്യൂഡൽഹി മെട്രോ റെയിൽ സ്​റ്റേഷൻ. മൊബൈലിൽ മുഴുകി നടക്കുകയായിരുന്നു ശൈലേന്ദർ മേത്ത എന്ന 58 കാരൻ. കണ്ണ്​ മൊബൈലിലായതിനാൽ നടത്തത്തിന്‍റെ ദിശ മാറിയത്​ അറിഞ്ഞില്ല. ഒരുനിമിഷം, കാലിടറി. വീണത്​ മെട്രോ ട്രെയിനുകൾ കുതിച്ചു പായുന്ന റെയിൽവെ ട്രാക്കിൽ...!

വീഴ്ചയിൽ വേദനിച്ച ശൈലേന്ദർ മേത്ത എഴുന്നേൽക്കാൻ പാടുപെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഉടൻ എതിർ വശത്തെ പ്ലാറ്റ്​ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ സഹായിക്കാൻ ഓടിയെത്തി. മെട്രോ ട്രെയിൻ വരുന്നതിന് മുമ്പ് അവർ ട്രാക്കിൽ ചാടിയിറങ്ങി അയാളെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറ്റി. ഭാഗ്യവശാൽ, കാലിൽ ചെറിയ മുറിവുകൾ മാത്രമേ അദ്ദേഹത്തിനുണ്ടായിര​ുന്നുള്ളൂ.

ഡൽഹി ഷഹ്ദാര മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ്​ ശൈലേന്ദർ മേത്ത മെട്രോ ട്രാക്കിലേക്ക് കാലിടറി വീണത്​. സിഐഎസ്എഫ് ദ്രുതകർമ സേനയിലെ കോൺസ്റ്റബിൾ റോത്താഷ് ചന്ദ്ര ഉടനടി മെട്രോ ട്രാക്കിൽ ഇറങ്ങി രക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - Viral Video: Man, Busy Looking at Mobile Phone, Falls On Delhi Metro Tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.