ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; ഇനി ഫലത്തിനായി കാത്തിരിപ്പ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. എട്ട് സംസ്ഥാനങ്ങളിലെ 57 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 58.34 ശതമാനം പോളിങ് രേഖപ്പെടുത്തി. 

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബി.ജെ.പി, തൃണമൂൽ പ്രവർത്തകർ തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. 24 പര്‍ഗാനാസ് ജില്ലയിലെ ജയ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം അക്രമമുണ്ടാക്കി. ഇത് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി ഏറ്റുമുട്ടലായി. പിന്നാലെ അക്രമികള്‍ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തില്‍ എറിയുകയായിരുന്നു.


ഇ​ന്ന് വൈ​കീ​ട്ട് 6.30ഓ​ടെ എ​ക്സി​റ്റ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യം മൂ​ന്നാ​മൂ​ഴം നേ​ടു​മോ പ്ര​തി​പ​ക്ഷ​മാ​യ ഇ​ൻ​ഡ്യ സ​ഖ്യം മു​ന്നേ​റു​മോ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സ​ഭ​യാ​കു​മോ എ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ജ്യം. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ന​രേ​ന്ദ്ര മോ​ദി മൂ​ന്നാ​മൂ​ഴം തേ​ടു​ന്ന വാ​രാ​ണ​സി​യാ​ണ് ഇന്ന് ജനവിധി തേടിയവയിൽ പ്ര​ധാ​ന മ​ണ്ഡ​ലം. ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി​യാ​ണ് മു​ഖ്യ എ​തി​രാ​ളി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ മി​സാ ഭാ​ര​തി​യും മു​ൻ കേ​ന്ദ്ര മ​ന്ത്രി രാം​കൃ​പാ​ൽ യാ​ദ​വും ഏ​റ്റു​മു​ട്ടു​ന്ന പാ​ട​ലീ​പു​ത്ര, ആ​പ് പി​ന്തു​ണ​യോ​ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ജ​ന​വി​ധി തേ​ടു​ന്ന ച​ണ്ഡി​ഗ​ഢ്, മു​ൻ കേ​​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്റെ സി​റ്റി​ങ് സീ​റ്റാ​യ പ​ട്ന സാ​ഹി​ബ്, കോ​ൺ​ഗ്ര​സി​ന്റെ വി​ക്ര​മാ​ദി​ത്യ സി​ങ്ങും ബി.​ജെ.​പി​യു​ടെ ക​ങ്ക​ണ റ​ണാ​വ​തും മ​ത്സ​രി​ക്കു​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ണ്ഡി ​എ​ന്നി​വ​യാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​​ൽ ശ്ര​ദ്ധേ​യ​മാ​യ മ​റ്റു മ​ണ്ഡ​ല​ങ്ങ​ൾ. 

Tags:    
News Summary - Violence in Bengal in last phase, EVM thrown into pond; 49.6% turnout till 3 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.