​നാണക്കേടാകുന്ന പേര്​ മാറ്റാൻ ഗ്രാമങ്ങൾ

ന്യൂഡൽഹി: ചില സമൂഹത്തിനോ സമുദായങ്ങൾക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകൾ വഹിക്കുന്ന ഗ്രാമങ്ങൾ പേര്​ മാറ്റാനൊരുങ്ങുന്നു. പേരുമാറ്റത്തിന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്​. കഴിഞ്ഞ വർഷം മാത്രം 30 അപേക്ഷകളാണ്​ പേരുമാറ്റാനായി ആഭ്യന്തരമന്ത്രാലയത്തിന്​ ലഭിച്ചത്​. അവ അംഗീകരിക്കുകയും ചെയ്​തിട്ടുണ്ട്​. 

രാജസ്​ഥാൻ, ഹരിയാന, ഉത്തർ പ്രദേശ്​, മധ്യപ്രദേശ്​, ബിഹാർ, ആ​ന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര, കേരളം, കർണാടക, നാഗാലാൻഡ്​ എന്നീ സംസ്​ഥാനങ്ങളാണ്​ പേര്​ മാറ്റത്തിന്​ ​അപേക്ഷ നൽകിയത്​. 21 അപേക്ഷകൾ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്​. ഒമ്പതെണ്ണം പരിശോധനയിലാണ്​.

പേര്​ മാറ്റണമെന്ന അപേക്ഷ ആദ്യം പ്രാദേശിക ഭരണകൂടം സംസ്​ഥാന സർക്കാറിന്​ അയക്കണം. സംസ്​ഥാന സർക്കാർ ജന വികാരം കൂടി കണ​ക്കി​െലടുത്ത്​ മാത്രമേ അപേക്ഷ കേന്ദ്രത്തിലേക്ക്​ അയക്കുകയുള്ളൂ. 

സ്​ത്രീകളെയും ട്രാൻസ്​ജെൻഡേഴ്​സി​െനയും പട്ടിക ജാതിക്കരെയും അപമാനിക്കുന്ന തരത്തിലുള്ള ചില ഗ്രാമങ്ങളു​ടെ പേരുകൾ മാറ്റാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനമായതായും സർക്കാർ ഉദ്യോഗസ്​ഥർ അറിയിച്ചു. 

Tags:    
News Summary - Villages with derogatory names to be renamed respectably -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.