തമിഴ്നാട്ടിൽ പാർട്ടി ചിഹ്നത്തിനായി വിജയുടെ പാർട്ടി ഡെൽഹിയിൽ; നിയമസഭയിലെ 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തും

ചെന്നൈ: വിജയുടെ പാർട്ടിയായ തമിഴ് വെട്രി കഴകം സ്വന്തം ചിഹ്നം ഒപ്പിക്കാനുള്ള ശ്രമത്തിൽ. റാലിദുരന്തത്തിൽ മരവിച്ചുപോയ പാർട്ടി പ്രവർത്തകർ ഇനി തെരഞ്ഞെടുപ്പിനായി ഉണർന്നു പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് പാർട്ടിയുടെ തീരുമാനം. അതിനായി പ്രധാനമായും വേണ്ടത് എല്ലാവർക്കും ഒരേ ചിഹ്നം തന്നെ ലഭിക്കുക എന്താണ്. എന്നാൽ ഇത​ത്ര എളുപ്പമുള്ള കാര്യമല്ല. ഡെൽഹിയിൽ പോയി നീക്കങ്ങൾ നടത്തണം.

ആയിരക്കണക്കിന് ചിഹ്നങ്ങളിൽ തങ്ങൾക്ക് സ്വീകാര്യമായതും മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ രാജ്യത്തൊരിടത്തും ഉപ​യോഗിക്കാത്തതുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇതൊക്കെ സമയമെടുക്കുന്ന കാര്യമാണ്. അതിനായി പാർട്ടിയുടെ നേതാക്കൾ ഇതിനോടകം ഡെൽഹിക്ക് തിരിച്ചിട്ടുണ്ട്.

2025 ൽ രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടിയുടെ ആദ്യത്തേതും അഭിമാന പോരാട്ടവുമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. ഓട്ടോറിക്ഷ, ക്രിക്കറ്റ് ബാറ്റ്, കപ്പൽ, വിസിൽ എന്നിവയിൽ ഏതെങ്കിലുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ജനങ്ങളുമായി ​ബന്ധപ്പെട്ടവയാണ് ഈ ചിഹ്നനങ്ങൾ. എന്നാൽ തെരഞ്ഞെടുപ്പ് കമീഷന്റെ ചിഹ്നങ്ങളുടെ പൂളിൽ നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കുമോ എന്ന് ഉറപ്പില്ല.

കരൂരിലുണ്ടായ ദുരന്തത്തി​ന്റെ മുറിവുകളിൽ നിന്ന് പാർട്ടി മുക്തമായി വരികയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുമായി വിജയ് നേരിട്ട് കണ്ട് മാപ്പപേക്ഷിക്കുകുയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

നിലവിൽ പാർട്ടികൾക്ക് കാമ്പയിൻ നടത്തുന്നതിന് മദ്രാസ് ഹൈക്കോടതയിയുടെ വിലക്കുണ്ട്. അത് മാറിയാലുടൻ പാർട്ടിയുടെ റാലികൾ പുനരാരംഭിക്കമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


Tags:    
News Summary - Vijay's party in Delhi for party symbol in Tamil Nadu; Will field candidates in all 234 constituencies of the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.