ഹോസ്പെറ്റ്: വിജയനഗരയെ സംസ്ഥാനത്തെ 31മത് ജില്ലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഹോസ്പെറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മയാണ് പ്രഖ്യാപനം നടത്തിയത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ചടങ്ങിൽ പങ്കെടുത്തു. പുതിയ ജില്ലയിലെ 56 പൊതുനിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ബല്ലാരി ജില്ലയിൽ നിന്നുള്ള താലൂക്കുകൾ ഉൾപ്പെടുത്തിയാണ് പുതിയ ജില്ല രൂപീകരിച്ചത്. ഹോസ്പെറ്റ്, ഹാരപ്പനഹള്ളി, കുദ്ലിഗി, ഹൂവിന ഹാദഗള്ളി, ഹഗരിബൊമ്മനഹള്ളി, കൊട്ടുരൂ താലൂക്കുകൾ വിജയനഗര ജില്ലയിൽ ഉൾപ്പെടുന്നത്.
ഹോസ്പെറ്റ് ആയിരിക്കും ജില്ലാ ആസ്ഥാനം. വിജയനഗര സാമ്രാജ്യവുമായി ബന്ധപ്പെട്ട നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ജില്ല.
പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്നതാണ് വിജയനഗര സാമ്രാജ്യം. 1336ൽ ഹരിഹരൻ -1, സഹോദരനായ ബുക്കരായൻ -1 എന്നിവരാണ് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്. കൃഷ്ണദേവരായ രാജാവിലൂടെയാണ് വിജയനഗര സാമ്രാജ്യം പ്രസിദ്ധമായത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.