രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചേക്കും, നാലു മുതൽ അഞ്ചു രൂപ വരെ കൂടും; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടിയേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിപ്പിച്ചേക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതാണ് വിലവർധിപ്പിക്കാൻ സർക്കാറിനെ നിർബന്ധിതരാക്കിയത്.

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെയും ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക (എൽ.പി.ജി) സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധനവുണ്ടായേക്കാം. സർക്കാർ ഇത് അംഗീകരിക്കുകയാണെങ്കിൽ, ഏകദേശം നാല് വർഷത്തിന് ശേഷമാകും രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുന്നത്. വില വർധനവിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും അതേസമയം വിലക്കയറ്റം പൊതുജനങ്ങളെ ബാധിക്കാതിരിക്കാനും ഉള്ള ശ്രമത്തിലാണ് സർക്കാർ. നേരത്തെ, ഇന്ധനവില വർധിപ്പിക്കുമെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.

വ്യാജ വാർത്തകൾ ആണെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം. ഇന്ധനവില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്നും അത്തരം വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പെട്രോളിയം മന്ത്രാലയം എക്സിൽ കുറിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയും എണ്ണക്കമ്പനികൾ നഷ്ടം നേരിടുന്നതായാണ് മന്ത്രാലയ ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Fuel, LPG Prices May Rise Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.