Posted On
date_range Updated On
date_range വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കിനിൽക്കെ വിജയിയുടെ ടി.വി.കെ ഓഫീസിന് അജ്ഞാതർ തീയിട്ടു
ചെന്നൈ: വോട്ടെണ്ണലിന് കേവലം മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ തമിഴ്നാട് തൃച്ചിയിലെ തമിഴക വെട്രി കഴകത്തിന്‍റെ ഓഫീസിന് അജ്ഞാതർ തീയിട്ടു. ഓഫീസിലുണ്ടായ മുഴുവൻ ബാനറുകളും വലിച്ചു കീറി. വെള്ളിയാഴ്ച രാവിലെയാണ് ഓഫീസിന് തീയിട്ടതെന്ന് ശ്രീരംഗം മണ്ഡല പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ഡി.എം.കെക്ക് അനുകൂലമായവയാണ്. എന്നാൽ ചില സർവേകൾ വിജയ്യുടെ ടിം.എം.കെ അട്ടിമറി വിജയം നേടുമെന്നും പറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെ എക്സിറ്റ്പോൾ ഫലങ്ങളെ പൂർണമായും തള്ളുകയാണ് ചെയ്തത്. തെരഞ്ഞപ്പു ഫലം വരാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം ഉണ്ടായത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.