പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കൽ; മറുപടി നൽകാൻ വിജയ്​ മല്ല്യക്ക്​ മൂന്നാഴ്​ച സമയം

മുംബൈ: കോടികൾ ബാങ്ക്​ വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ മദ്യ വ്യവസായി വിജയ്​ മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനായി എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ നൽകിയ അപേക്ഷയിൽ മറുപടി നൽകാൻ മ​ുംബൈ പ്രത്യേക കോടതി അദ്ദേഹത്തിന്​ മൂന്നാഴ്​ച സമയം നൽകി.

വിജയ്​ മല്ല്യ സെപ്​തംബർ 24ഒാടു കൂടി മറുപടി നൽകണം. അതിനു ശേഷം വാദം കേൾക്കേ​ണ്ടതെപ്പോഴെന്ന കാര്യത്തിൽ​ കോടതി തീരുമാനമെടുക്കും. മല്ല്യയെ പിടികിട്ടാപ്പുള്ളിയായ വ്യവസായിയായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെടുന്ന കോടതി രേഖകൾ നൽകണമെന്ന അപേക്ഷയുമായി മല്ല്യയുടെ കുടുംബാംഗമുൾപ്പെടെ അഞ്ചു കക്ഷികൾ രംഗത്തു വന്നതായി റിപ്പോർട്ടുണ്ട്​.

എന്നാൽ കോടതി ഇൗ വിഷയം തിങ്കളാഴ്​ചയിലേക്കു മാറ്റി വെച്ചു. വിജയ്​ മല്ല്യയുടെ 12500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസി അനുമതി തേടിയിരുന്നു. വിജയ്​ മല്ല്യയും അദ്ദേഹത്തി​​​​െൻറ കിങ്​ ഫിഷർ എയർ​ൈലൻസും മറ്റും ഭീമമായ തുക വായ്​യെടുത്തിരുന്നു. ഇത്​ പലിശയടക്കം നിലവിൽ 99900.07 കോടിയിലെത്തി നിൽക്കുകയാണ്​.

Tags:    
News Summary - Vijay Mallya Gets 3 Weeks To Reply To Probe Agency Application- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.