കുരുക്ക് മുറുക്കും; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പു​നഃ​പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ സം​സ്ഥാ​ന​ത്ത്​ സേ​വ​ന​മ​നു​ഷ്ഠി​ച്ച​പ്പോ​ൾ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ മൊ​ഴി​ക​ൾ തേ​ടി കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ പു​നഃ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച്​ വി​ജി​ല​ൻ​സ്. കെ.​എ​സ്.​ടി.​പി അ​ഴി​മ​തി ആ​രോ​പ​ണ​വും പ​തി​ബെ​ൽ പ്രോ​ജ​ക്ട് മാ​നേ​ജ​റു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കേ​സു​മാ​ണ്​ പു​ന​ര​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സി​ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഈ ​കേ​സു​ക​ളി​ൽ മാ​ത്ര​മ​ല്ല, പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ ചി​ല കേ​സു​ക​ളി​ലും പു​നഃ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

തെ​ളി​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സു​ക​ളി​ലാ​ണ്​ പു​നഃ​പ​രി​ശോ​ധ​ന. കെ.​എ​സ്.​ടി.​പി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ പു​നഃ​പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കെ.​എ​സ്.​ടി.​പി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​വ​യെ​ല്ലാം വി​ജി​ല​ൻ​സ് നേ​ര​ത്തെ തീ​ർ​പ്പാ​ക്കി​യ​താ​ണ്. ഈ ​കേ​സു​ക​ളി​ലെ മൊ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഈ ​കേ​സു​ക​ളി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ മൊ​ഴി​ക​ളു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ച് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​സ്.​പി മാ​ർ​ക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​കും ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​ക്കെ​തി​രെ 20 വ​ർ​ഷം മു​മ്പ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മെ​ല്ലാം വി​ജി​ല​ൻ​സി​ന്​ മു​ന്നി​ലു​ണ്ട്. നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ത്​ ത​ര​ണം ചെ​യ്യാ​ൻ പ​ഴു​തു​ക​ളി​ല്ലാ​ത്ത അ​ന്വേ​ഷ​ണ​ത്തി​നാ​ണ് വി​ജി​ല​ൻ​സ്​ മു​ന്നൊ​രു​ക്കം​ ന​ട​ത്തു​ന്ന​ത്. പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​റു​ടെ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സി​ന്​ പ​രി​മി​തി​ക​ളു​ണ്ട്. മു​മ്പ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. അ​തി​നാ​ൽ പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യ ശ്ര​ദ്ധ നേ​ടി​യ കേ​ര​ള സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച്​ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന്​ പു​ലി​വാ​ൽ പി​ടി​ക്കേ​ണ്ടെ​ന്ന​തി​നാ​ൽ ക​രു​ത​ലോ​ടെ​യു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Vigilance re-examination in additional cases against Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.