അലഹബാദ്: പല്ല്, തലമുടി എന്നീ ശരീരത്തിലെ അവയവങ്ങൾ ഉപയോഗിച്ച് ഭാരം ഉയർത്തുകയും വാഹനം വലിക്കുകയും ചെയ്യുന്നത് ഏവരും കേട്ടിട്ടുണ്ട്. എന്നാൽ, ലിംഗം ഉപയോഗിച്ച് ആളുകൾ കയറിയ ട്രാക്ടർ വലിച്ചു നീക്കുന്നത് ഇന്ത്യയിൽ ആദ്യ സംഭവമാകാം. അലഹബാദിൽ ഗംഗാ നദിയുടെ തീരത്ത് വാർഷിക കുംഭമേളയുടെ ഭാഗമായി ഒരു സന്യാസിയാണ് ഭാരം വലിക്കുന്നതിന് വ്യത്യസ്ത രീതി ഉപയോഗിച്ചത്. നഗ്നനായ സന്യാസി ലിംഗത്തിൽ കയറുകെട്ടി ട്രാക്ടർ വലിച്ചു നീക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ട്രാക്ടറിൽ നാല് ആളുകൾ കയറിയിരുന്നു.
ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു പുണ്യനദികൾ സംഗമിക്കുന്ന പ്രയാഗിലാണ് സംഭവം. സന്യാസിയുടെ വ്യത്യസ്ത പ്രവർത്തനം കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കി. ആത്മീയതയുടെ ശക്തി തെളിയിക്കുന്നതിനാണ് സന്യാസി ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്നാണ് വാർത്തകൾ. നേരത്തെ, 2014ൽ ഒരു സന്യാസി 12 ഇഷ്ടികളും 2016ൽ മറ്റൊരു സന്യാസി വലിയ പാറകക്ഷണവും ലിംഗത്തിൽ കെട്ടി ഉയർത്തിയത് വാർത്തയായിരുന്നു.
ഹൈന്ദവ ചാന്ദ്രാ കലണ്ടർ പ്രകാരം ഒരു മാസം നീണ്ടു നിൽക്കുന്ന കുംഭമേളയാണ് പ്രയാഗിൽ നടക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും സന്യാസികളും അല്ലാത്തവരുമായി നിരവധി പേരാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ സന്ദർഭത്തിൽ ആത്മീയ ശക്തിയും സ്ഥിരോത്സാഹവും സഹനശക്തിയും തെളിയിക്കാൻ സന്ന്യാസിമാരും ഗുരുക്കന്മാരും വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.