Posted On
date_range Updated On
date_range അമിത് ഷായുടെ ചെരിപ്പെടുത്ത് ബി.ജെ.പി നേതാവ്; ഗുജറാത്തിന്റെ അടിമയെന്ന് കെ.ടി രാമറാവു
ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രം സന്ദർശിച്ചപ്പോൾ ചെരിപ്പെടുക്കുന്ന വീഡിയോ വൈറലായി. ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) രംഗത്തെത്തി.
തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനുമായ കെ. ടി രാമറാവുവിന്റെ നേതൃത്വത്തിലാണ് ടി.ആർ.എസ് ആക്രമണം. സംസ്ഥാനത്തെ ജനങ്ങൾ "ഗുജറാത്തിന്റെ അടിമകളെ" നിരീക്ഷിക്കുകയാണെന്നും തെലങ്കാനയുടെ "ആത്മാഭിമാനം" ഇകഴ്ത്താനുള്ള ഏത് ശ്രമത്തെയും തിരുത്തുമെന്നും കെ.ടി.ആർ പറഞ്ഞു. വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
സെക്കന്ദരാബാദിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. എന്നാൽ, ബി.ജെ.പി ഇതുവരെ വീഡിയോ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.