ഹെൽമറ്റ്​ ഓർമിപ്പിക്കും, ബാസ്​കറ്റ്​ ബാൾ കളിക്കും, മസാജ്​ ചെയ്യും-‘ഹാഥി മേരേ സാഥി’ വിഡിയോ കാണാം

ന്യൂഡൽഹി: വീട്ടിൽ നിന്നിറങ്ങു​േമ്പാൾ ഹെൽമറ്റ്​ എടുക്കാൻ ഓർമിപ്പിക്കും, ബാസ്​കറ്റ്​ ബാളിൽ സ്​കോർ നേടാൻ സഹായിക്കും, നടുവ്​​ നന്നായി മസാജ്​ ചെയ്​തും തരും... ഇങ്ങിനെയൊരു സുഹൃത്തുണ്ടായിരുന്നെങ്കിലെന്ന്​ ആരും ചിന്തിച്ചു പോകും.

ആ സുഹൃത്ത്​ ഒരു ആനയാണെങ്കിലോ? അത്തരമൊരു സൗഹൃദത്തി​​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​. രാജീവ്​ അഗർവാൾ ട്വിറ്ററിൽ പങ്കുവെച്ച രസകരമായ വിഡിയോയിൽ ഒരു യുവാവും ആനയും തമ്മിലുള്ള ബന്ധമാണ്​ കാണിക്കുന്നത്​. 

ഹെൽമറ്റ്​ എടുക്കാൻ മറന്ന്​ സ്​കൂട്ടിയിൽ പോകാനൊരുങ്ങുന്ന യുവാവിനെ ആന തുമ്പിക്കൈ കൊണ്ട്​ കാലിൽ പിടിച്ച്​ വലിച്ച്​ ഇറക്കുന്നതാണ്​ വിഡിയോയുടെ തുടക്കം. എന്നിട്ട്​ ഹെൽമറ്റ്​ എടുത്തുകൊണ്ടുവന്ന്​ ആന യ​ുവാവി​​െൻറ തലയിൽവെച്ച്​ കൊടുക്കുകയും ചെയ്യുന്നു. ബാൾ ബാസ്​കറ്റിൽ കൃത്യമായിട്ട്​ ഇടാൻ യുവാവിനെ തുമ്പിക്കൈയിൽ പൊക്കിയെടുക്കുന്ന ആനയേയും വിഡിയോയിൽ കാണാം.

മസാജ്​ ചെയ്യുന്ന രംഗങ്ങളാണ്​ ഏറെ രസകരമ. മസാജിനായി കിടക്കാനുള്ള ഷീറ്റ്​ വിരിക്കുന്നതും മസാജ്​ എണ്ണ എടുക്കുന്നതും ദേഹത്ത്​ തളിക്കുന്നതും തിരുമ്മുന്നതുമെല്ലാം ആനയാണ്​. ആന യുവാവിനെ സോപ്പ്​ തേച്ച്​ കുളിപ്പിക്കുന്ന മറ്റൊരു വിഡിയോയും ഉണ്ട്​. 

 

Tags:    
News Summary - Video of an elephant and its human friend went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.