തീവ്രവാദികളല്ല, ഇരകൾ; ജയിൽമോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് വധക്കേസ് പ്രതി

ചെന്നൈ: ജയിൽ മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രൻ. ഉത്തരേന്ത്യയിലെ ജനങ്ങൾ ഞങ്ങളെ ഇരകളായാണ് കണക്കാക്കുന്നതെന്നും തീവ്രവാദികളായല്ലെന്നും രവിചന്ദ്രൻ പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സമയവും അധികാരവുമാണ് ഒരാളെ തീവ്രവാദിയും സ്വാതതന്ത്ര്യ സമരസേനാനിയുമാക്കുന്നത്. കാലം ഇപ്പോൾ ഞങ്ങളെ നിരപരാധികളെന്നാണ് വിലയിരുത്തുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീംകോടതി​ മോചിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴന്റെ അഭിമാനത്തിനായും പ്രസ്ഥാനത്തിനായും ഞങ്ങൾ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയുശട രാജീവ് ഗാന്ധിയുടെ ഗൂഢാലോചനയിൽ ഞങ്ങൾക്ക് പങ്കില്ല. ജീവപര്യന്തത്തിനോ വധശിക്ഷക്ക് വേണ്ടി ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ ബോംബാക്രമണത്തിൽ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളെ സുപ്രീംകോടതി മോചിപ്പിച്ചു. ഭരണഘടനയുടെ 142ാം അനുഛേദം പരമോന്നത കോടതിക്ക് നൽകുന്ന വിശേഷാധികാരം പ്രയോഗിച്ച് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് 31 വർഷങ്ങൾക്ക് ശേഷം നളിനി, മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ, റോബർട്ട് പയസ്, രവിചന്ദ്രൻ രാജ, ജയകുമാർ എന്നിവരെയാണ് മോചിപ്പിച്ചത്.

Tags:    
News Summary - 'Victim, not terrorist': Rajiv Gandhi assassination convict Ravichandran after release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.