ഹൈദരാബാദ്: അവിഭക്ത ആന്ധ്രപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും പി.സി.സി പ്രസിഡൻറുമായിരുന്ന ഡി. ശ്രീനിവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
വൈ.എസ്. രാജശേഖര റെഡ്ഡി മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം 2004, 2009 അസംബ്ലി, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ നയിച്ചു. ആന്ധ്ര വിഭജനത്തെ തുടർന്ന് 2015ൽ കോൺഗ്രസ് വിട്ട് തെലങ്കാന രാഷ്ട്രസമിതിയിൽ (ടി.ആർ.എസ്) ചേർന്നു. 2016 മുതൽ 2022 വരെ രാജ്യസഭാംഗമായിരുന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി.
ഇളയമകൻ ഡി. അരവിന്ദ് നിസാമാബാദ് എം.പിയാണ്. മൂത്തമകൻ സഞ്ജയ് നിസാമാബാദ് മേയറായിരുന്നു. ഡി. ശ്രീനിവാസിന്റെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ദ് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.