Posted On
date_range Updated On
date_range 'വിവരാവകാശ നിയമ പ്രകാരം ഭാര്യക്ക് ഭർത്താവിന്‍റെ ശമ്പള വിവരങ്ങൾ അറിയാൻ അവകാശമില്ല'; രാജസ്ഥാൻ ഹൈകോടതി
ജയ്പൂർ: ഭാര്യക്ക് ഭർത്താവിന്‍റെ ശമ്പള വിവരങ്ങൾ വിവരാവകാശ രേഖപ്രകാരം അറിയാൻ കഴിയില്ലെന്ന് രാജസ്ഥാൻ ഹൈകോടതി. ശമ്പള വിവരങ്ങൾ ആവശ്യപ്പെട്ട് യുവതി വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച റിപ്പോർട്ട് അധികൃതർ തള്ളിയിരുന്നു. ഇതിനെതിരെ കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.
യുവതിയുടെ അപേക്ഷ തള്ളിയ നടപടി നിയമ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ബിൽവാരയിലെ പൊലീസ് ഡിപ്പാർട്മെന്‍റിൽ ജോലി ചെയ്തിരുന്ന ഭർത്താവിന്‍റെ ശമ്പള സ്ലിപ്പുകളുടെ പകർപ്പിന് വേണ്ടിയാണ് യുവതി അപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.