മധ‍്യപ്രദേശിൽ ബസും വാനും കൂട്ടിയിടച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്

ബിന്ദ്: മധ‍്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ശനിയാഴ്ച ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

ഭരത് ശർമ്മ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടുകൂടി ഗോഹദ് ചൗരഹ പോലീസ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

സംഭവസ്ഥലത്ത് വച്ച് നാല് പേരും മറ്റൊരാൾ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി ഗ്വാളിയാറിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ യാത്രക്കാരില്ലായിരുന്നു. കൂട്ടിയിടുടെ ആഘാതത്തിൽ വാന്‍ പൂർണ്ണമായി തകർന്നു.

അപകടം നടന്നതിന് പിന്നാലെ വാനിൽ കുടുങ്ങിയവരെ പ്രദേശവാസികളെത്തി പുറത്തെടുക്കുകയായിരുന്നു. ഗ്വാളിയാറിൽ നിന്നും ബിന്ദിലേക്ക് പുറപ്പെട്ട വാനിലേക്ക് വിവാഹ സംഘത്തെ ഇറക്കി വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണം. 

Tags:    
News Summary - Five dead, six injured in bus-van collision in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.