സംസ്കാരവും സദാചാരവും പഠിപ്പിക്കാൻ വേദ വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം


ന്യൂഡൽഹി: വേദ വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ, സ്റ്റേറ്റ് ബോർഡ് എന്നിവ പ്രവർത്തിക്കുന്ന അതേ രീതിയിൽ തന്നെയായിരിക്കും വേദ വിദ്യാഭ്യാസ ബോർഡും പ്രവർത്തിക്കുക. വേദ പഠനം, സദാചാര പഠനം, വേദഗണിതം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഊന്നൽ നൽകുക.

സംസ്കൃത ഭാഷാ പണ്ഡിതരിൽ നിന്നും ഗണിത വിദഗ്ധരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അവരുടെ നിർദേശ പ്രകാരമായിരിക്കും വേദ വിദ്യാഭ്യാസ ബോർഡ് നിലവിൽ വരിക. ഇന്ത്യൻ സംസ്കാരവും ആധുനിക വിദ്യാഭ്യാസ ലക്ഷ്യങ്ങളും പഴയകാല നേട്ടങ്ങളും ഉൾപ്പെടെ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വേദ വിദ്യാഭ്യാസ ബോർഡിനു വേണ്ടിയുള്ള പ്രരംഭ നടപടികൾ തുടങ്ങി. ചാർ ധാമിലും കാമക്യ ദേവി ക്ഷേത്രത്തിലും മഹർഷി സാന്ദീപനി പ്രതിഷ്ടാനിന്റെ േനതൃത്വത്തിൽ അഞ്ച് വേദ വിദ്യാപീഠങ്ങൾ സ്ഥാപിക്കാനാണ് കേ​ന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

ഇത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്കാരത്തിന്റെയും ആധുനികതയുടെയും ഇടയിൽ സ്ഥാനം കണ്ടെത്താനാകണമെന്നതാണ് 2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഇന്ത്യൻ വിജ്ഞാന സംവിധാനത്തിനും വിദ്യാഭ്യാസ പ്രവർത്തകർ പ്രധാന്യം നൽകണമെന്നും ആവശ്യപ്പെടുന്നു.

Tags:    
News Summary - Vedic Education Board, National education policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.