ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലെ സേവാതീര്‍ഥിലായിരുന്നു കൂടിക്കാഴ്ച. ഏതാണ്ട് അരമണിക്കൂർ നീണ്ടുനിന്നു. കഥകളിയിലെ കൃഷ്ണവേഷ ശിൽപം സംസ്ഥാനത്തിന്റെ സ്നേഹോപഹാരമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. സംസഥാനത്തിന്റെ ആവശ്യങ്ങൾ വിശദമാക്കുന്ന നിവേദനവും പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നൽകിയതായി അറിയുന്നു.
കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് വൈകീട്ട് നാലരക്ക് ന്യൂഡൽഹിയിലെ കേരള ഹൗസിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, വികസന കാഴ്ചപ്പാടുകൾ, വയനാട് ദുരന്ത സഹായം തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായാണ് സൂചന. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നടപ്പാക്കാത്ത പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വിഷയമായതായി അഅറിയുന്നു. ദേശീയപാത വികസനം, റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇവക്ക് കേന്ദ്രസർക്കാറിന്‍റെ പിന്തുണ ഉറപ്പാക്കുകയെന്നതും മുഖ്യമന്ത്രിക്ക് മുന്നിൽ വെല്ലുവിളിയായുണ്ട്.
ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ധനത്തിന്റെ ധനമന്ത്രി കൂടിയായ വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച വിശദമായ ചർച്ചകൾ നിർമലയുമായി നടത്തും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.