കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം ചെയ്യും

ശ്രീനഗർ: കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തീകരിച്ചതായും വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ജമ്മു റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജമ്മു-കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ് തുടക്കത്തിൽ കത്രയിൽ നിന്നായിരിക്കും സർവീസ് നടത്തുക.

ട്രെയിൻ വരുന്നതോടെ കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരതിന്റെ യാത്രാ സമയം ആറു മുതൽ ഏഴുമണിക്കൂർ വരെ എന്നത് വെറും മൂന്ന് മണിക്കൂറായി കുറയും. നിലവിൽ, ബാരമുള്ള-ശ്രീനഗർ മുതൽ കശ്മീർ താഴ്‌വരയിലെ സങ്കൽദാൻ വരെ റെയിൽ സർവീസുകൾ നടക്കുന്നുണ്ട്.

2009ൽ, കശ്മീരിലെ ഖാസിഗുണ്ട്-ബാരാമുള്ള സെക്ഷൻ പ്രവർത്തനക്ഷമമാക്കി. തുടർന്ന് 2013ൽ 18 കിലോമീറ്റർ ബനിഹാൽ-ഖാസിഗുണ്ട് സെക്ഷനും 2014ൽ 24 കിലോമീറ്റർ ഉദംപൂർ-കത്ര സെക്ഷനും ആരംഭിച്ചു. 2023ൽ ബനിഹാലിനും സംഗൽദാനും ഇടയിലുള്ള ഭാഗം ആരംഭിച്ചു, ഇപ്പോൾ സംഗൽദാനിൽ നിന്ന് കത്രയിലേക്ക് ട്രാക്ക് നിർമ്മാണവും പൂർത്തിയായി. സമുദ്രനിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെനാബ് പാലത്തിലൂടെയാണ് വന്ദേ ഭാരത് ട്രെയിൻ സഞ്ചരിക്കുക. 37,000 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.

Tags:    
News Summary - First Vande Bharat train to Kashmir to be inaugurated on April 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.