ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മെയ് 15 നുശേഷം തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങി. കസാഖ്സ്ഥാൻ, ഉസ്ബെകിസ്താൻ, റഷ്യ, ജർമനി, സ്പെയിൻ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലുള്ളവരെ അടുത്താഴ്ചയോടെ മടക്കിക്കൊണ്ടു വരാനാണ് തീരുമാനം.
വന്ദേ ഭാരത് മിഷൻ എന്നാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ദൗത്യത്തിെൻറ രണ്ടാംഘട്ടം മേയ് 15 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ മെയ് ഏഴു മുതൽ 15 വരെ 12 രാജ്യങ്ങളിൽ കുടുങ്ങിയ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 64 വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.എസിൽ നിന്നും തിരിച്ചെത്തിക്കുന്നവരിൽ നിന്ന് പ്രത്യേക വിമാനയാത്രക്കായി 50,000 മുതൽ ഒരു ലക്ഷം വരെ ഈടാക്കും. യാത്രക്കാരിൽ ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ ചികിത്സ നൽകും. ഒപ്പമുള്ളവരെ 14 ദിവസത്തെ ക്വാറൻറീനിൽ പാർപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.