ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​രണസംഖ്യ 54 ആ​യി; 11 സഞ്ചാരികളെ ഉത്തരകാശിയിൽ കാണാതായി

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രിച്ചവരുടെ എണ്ണം 54 ആ​യി ഉ​യ​ർ​ന്നു. 19 പേർക്ക് പരിക്കേറ്റു. അഞ്ചു പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൈ​നി​റ്റാ​ളി​ൽ മാത്രം 29 പേ​ർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവിടെയാണ് മിന്നൽ പ്രളയത്തിൽ​ കൂ​ടു​ത​ൽ പേർ മ​രിച്ചത്. ഉത്തരവാകാശിയിൽ കാണാതായ മൂന്ന് പോർട്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഉത്തരകാശിയിൽ 11 സഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ന്യൂഡൽഹിയിൽ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഏഴു പേരും ഉൾപ്പെടുന്നു. ഹർഷിൽ-ചിത് കുൽ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഉത്തരഖണ്ഡിന്‍റെയും ഹിമാചൽ പ്രദേശിന്‍റെയും ഉൾപ്രദേശത്ത് 17,000 അടി ഉയരമുള്ള ട്രെക്കിങ് മേഖലയാണ് ഹർഷിൽ-ചിത് കുൽ. കാണാതായവർക്ക് വേണ്ടി സംസ്ഥാന ദുരന്ത പ്ര​തി​ക​ര​ണസേനയുടെ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഹെലികോപ്ടർ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നതായും ഉത്തരകാശി ഡിസ്ട്രിക് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഒാഫീസർ ദേവേന്ദ്ര പഥ്വാൾ അറിയിച്ചു.

പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട 1300 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ദേശീയ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന (എ​ൻ.​ഡി.​ആ​ർ.​എ​ഫ്​) അ​റി​യി​ച്ചു. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ 17 സം​ഘ​ങ്ങ​ളെ കൂ​ടി സം​സ്​​ഥാ​ന​ത്ത്​ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Uttarakhands: Two more bodies recovered, death toll rises to 54

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.