Representative Image

ഉത്തരാഖണ്ഡിൽ ഹിമപാതം; 291 പേരെ രക്ഷപ്പെടുത്തി

​ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ- ചൈന അതിർത്തിക്കടുത്തുള്ള നിതി താഴ്​വരയിൽ ഉണ്ടായ ഹിമപാതത്തിൽ 291 പേരെ രക്ഷപ്പെടുത്തി.

ജോഷിമഠ് സെക്ടറിലെ സുംന മേഖലയിൽ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യൻ സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹിമപാതത്തെക്കുറിച്ച് ബോർഡർ റോഡ്​സ്​ ഓർഗനൈസേഷൻ (ബി.ആർ.ഒ) അധികൃതരാണ് ആദ്യം അറിയിക്കുകയും, മേഖലയിൽ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാൽ ആളപായമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്. കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാൻ ആദ്യം സാധിച്ചിരുന്നില്ല.

ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നൽകിയെന്നും ജാഗ്രത പാലിക്കാൻ നിർദേശിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രതികരിച്ചു.

ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Uttarakhand avalanche: 291 persons rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.