ബറേലി: ജാതിപീഡനം സഹിക്കവയ്യാതെ ഉത്തർപ്രദേശിലെ 150 ദലിതുകൾ ബുദ്ധമതം സ്വീകരിച്ചു. മേയ് 10ന് ബുദ്ധപൂർണിമ ദിനത്തിലാണ് കൂട്ട മതപരിവർത്തനമെന്ന് ഭാരതീയ ബുദ്ധ ധർമ ദർശൻസർ െസാസൈറ്റി പ്രസിഡൻറ് ഗ്യാനേന്ദ്ര മൗര്യ പറഞ്ഞു. കൂടുതൽ പേർപരിവർത്തനത്തിനൊരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം നടന്നതായി തെളിവില്ലെന്ന് ജില്ല മജിസ്ട്രേറ്റ് പിങ്കി ജോവൽ പറഞ്ഞു. കൂട്ട മതംമാറ്റ വാർത്തകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയതിൽ ബുദ്ധമത നേതാക്കളും സംഭവം നിഷേധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.