യോഗിക്കെതിരെ ജല സത്യാഗ്രഹവുമായി യു.പിയിലെ ഗ്രാമീണർ

ലഖ്​നോ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്ത ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ നടപടിക്കെതിരെ ജല സത്യാഗ്രഹവുമായി ഗ്രാമീണർ. ലഖിംപുർ ജില്ലയിലെ ഹാട്​വ ഗ്രാമത്തിലെ ജനങ്ങളാണ്​ യോഗിക്കെതിരെ ജല സത്യാഗ്രഹം നടത്തിയത്​​. ഘാർഗ്ര നദിയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നായിരുന്നു​ പ്രതിഷേധം. 

വ്യാഴാഴ്​ചയാണ്​ വ്യത്യസ്​തമായ സമരപരിപാടിക്ക്​ ഗ്രാമീണർ തുടക്കം കുറിച്ചത്​.  പിന്നീട്​ അധികൃതർ നടത്തിയ ചർച്ചകളെ തുടർന്ന്​ സമരം താൽകാലികമായി പിൻവലിച്ചു. 24 മണിക്കൂറിനുള്ളിൽ ​പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാമെന്ന്​ അധികൃതർ നൽകിയ ഉറപ്പിലാണ്​ ഗ്രാമീണർ സമരത്തിൽ നിന്ന്​ പിൻമാറി ​. ഉറപ്പ്​ ലംഘിച്ചാൽ സമരം വീണ്ടും ആരംഭിക്കുമെന്ന്​ ഗ്രാമീണർ മുന്നറിയിപ്പ്​ നൽകി.

ബുധനാഴ്​ച പ്രളയബാധിത പ്രദേശങ്ങളിൽ യോഗി ആദിത്യനാഥ്​ സന്ദർശനം നടത്തുമെന്നാണ് ​നേരത്തെ​ അറിയിച്ചിരുന്നത്​. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർ​ശനം പിന്നീട്​ റദ്ദാക്കുകയായിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്​പുർ, മഹാരാജഗനി,ലഖിംപുർ എന്ന പ്രദേശങ്ങ​െളല്ലാം വെള്ളത്തിനടിയിലാണ്​.

Tags:    
News Summary - Uttar Pradesh Villagers, Upset With Yogi Adityanath, Protest In Neck-Deep Water-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.