സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിന് വേഗത്തിൽ ശിക്ഷ -യോഗി

ലക്നൗ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമകേസുകൾ വർദ്ധിച്ചുവരുന്നതിനിടെ പുതിയ പദ്ധതിയുമായി യോഗി സർക്കാർ. മിഷൻ ശക്തിയുടെ ഭാഗമായി സംസ്ഥാനത്തെ 1535 പൊലീസ് സ്റ്റേഷനുകളിൽ മഹിള ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചു. ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി നിർവ്വഹിച്ചു.

'ഈ കാമ്പെയ്ൻ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകണം, അടുത്ത ആറ് മാസമെങ്കിലും ഇത് തുടരും - മുഖ്യമന്ത്രി യോഗി പറഞ്ഞു.

യു.പിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം പതിവായതോടെ യോഗി സർക്കാർ കടുത്ത വിമർശനം നേരിട്ടിരിന്നു. തുടർന്ന് ഈമാസം 18 ന് അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ വനിതാ പ്രതിനിധികളുമായി സംവദിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വേഗത്തിൽ ശിക്ഷിക്കുമെന്ന് യോഗി വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിൽ സ്ത്രീ സുരക്ഷയ്ക്കായി "മിഷൻ ശക്തി" പരിപാടി ആരംഭിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    
News Summary - Uttar Pradesh: Mahila help desks set up in 1,535 police stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.