Posted On
date_range Updated On
date_range മഹിളാ മോര്‍ച്ച പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസ്
ലഖ്നോ: പാര്‍ട്ടി പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ഉ ത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ബുധാനയിലാണ് സംഭവം.
ബി.ജെ.പി മണ്ഡൽ വൈസ് പ്രസിഡന്റ് ആശിഷ് ജെയിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സർക്കിൾ ഓഫീസർ കുശാൽ പാൽ സിംഗ് പറഞ്ഞു. മഹിളാ മോർച്ച പ്രവർത്തകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കയറല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.