ഉത്തർപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ അഞ്ചു വയസുകാരൻ മരിച്ചു

ലഖ്​നൗ: ഉത്തർപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ അഞ്ച്​ വയസുകാരൻ മരിച്ചു. ശനിയാഴ്​ച വൈകുന്നേരം യു.പി ഗോണ്ട ജില്ലയിലെ കേണൽഗഞ്ച്​ മേഖലയിലാണ്​ അപകടമുണ്ടായത്​. വാഹനം ഇടിച്ച്​ തെറിച്ചുവീണ ഹൃദേഷ്​ ഗോസ്വാമി എന്ന കുട്ടി സംഭവസ്ഥലത്ത്  തന്നെ മരണപ്പെട്ടുവെന്ന്​ ​പൊലീസ്​ അറിയിച്ചു.

യു.പി മന്ത്രിസഭയിലെ ഒാം പ്രകാശ്​ രാജ്​ബഹാറി​​​െൻറ അകമ്പടി വാഹനമാണ്​ കുട്ടിയെ ഇടിച്ചത്​. ഇടിച്ചശേഷം വാഹനം നിർത്താതെ പോയതായും ആരോപണമുണ്ട്​. വാഹനത്തി​​​െൻറ ഡ്രൈവർക്കർക്കെതിരെ ​െഎ.പി.സി സെക്ഷൻ 279,340 എ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ്​ കേസെടുത്തു. സംഭവത്തെ തുടർന്ന്​ സ്ഥലത്ത്​ സംഘർഷാവസ്ഥയുണ്ടായി.

ഹൃദേഷ്​ കുമാറി​​​െൻറ കുടുംബത്തിന്​ സംസ്ഥാന സർക്കാർ അഞ്ച്​ ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അറിയിച്ചു.

Tags:    
News Summary - Uttar Pradesh: 5-year-old hit by car in minister's cavalcade in Gonda, dies- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.