ബി.ബി.സിയുടെ മോദി ഡോക്യുമെന്ററി വിലക്ക് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് യു.എസ് നാഷനൽ പ്രസ് ക്ലബ്

ബി.ബി.സിയുടെ രണ്ട് ഭാഗങ്ങളായുള്ള മോദി ഡോക്യുമെന്ററിക്ക് ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ വിലക്ക് പിൻവലിക്ക​ണമെന്ന് കേന്ദ്ര സർക്കാറിനോട് യു.എസ് നാഷനൽ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കുന്ന ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിലുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് ബി.ജെ.പി സർക്കാർ രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

നിരോധനം പിൻവലിക്കണമെന്ന് യു.എസിലെ നാഷനൽ പ്രസ് ക്ലബ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. ഐ.ടി നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഡോക്യുമെന്ററി നിരോധിക്കാൻ ട്വിറ്ററിനും യൂട്യൂബിനും ഇന്ത്യൻ സർക്കാർ നി​ർദേശം നൽകിയതിനെതിരെ നാഷനൽ പ്രസ് ക്ലബ് നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. മൂവായിരത്തിലധികം അംഗങ്ങളുള്ള പ്രസ് ക്ലബ്ബിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

Tags:    
News Summary - US's National Press Club Urges Modi Government to Rescind BBC Film Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.