അദാനി അന്വേഷണത്തോട് സഹകരിച്ചില്ല; ഇന്ത്യൻ സോളാർ ഉൽപന്നങ്ങൾക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ്

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള സോളാർ ഉൽപന്നങ്ങൾക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ്. അദാനി കമ്പനികളായ മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി.വി എന്നിവ സബ്സിഡി സംബന്ധിച്ച അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ അദാനി കമ്പനികളായ മുന്ദ്ര സോളാർ എനർജിയും മുന്ദ്ര സോളാർ പി.വിയും തയാറായില്ലെന്ന് യു.എസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഡെഡ്​ലൈനിനകം ഇത്തരം വിവരങ്ങൾ നൽകുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും കമ്പനികൾക്ക് ചോദ്യങ്ങൾ നൽകി ഉത്തരങ്ങൾ തേടിയെന്നും എന്നാൽ അവർ നൽകിയില്ലെന്നും കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഇന്ത്യൻ സോളാർ വ്യവസായ ചൈനയെ അമിതമായി ആശ്രയിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് അദാനി കമ്പനികളിൽ നിന്ന് യു.എസ് വിവരങ്ങൾ തേടിയത്. എന്നാൽ വിവരങ്ങൾ നൽകാൻ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ തയാറാകാതിരുന്നതോടെയാണ് കടുത്ത നടപടിക്ക് യു.എസ് തീരുമാനമെടുത്തത്.

Tags:    
News Summary - US slaps 126% tariff on solar firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.