ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകത്തെവിടെയും യാത്രകൾ നടത്തുന്നത് പ്രത്യേകമായി രൂപകൽ പന ചെയ്ത കാറിലാണ്. ‘ബീസ്റ്റ് 2.0’ എന്ന പേരിലറിയപ്പെടുന്ന കാഡിലാക്ക് ലിമോസിൻ കാർ പ്രസിഡൻറ് എത്തുന്നതിന് മുെമ്പ സന്ദർശിക്കുന്ന രാജ്യങ്ങളിൽ വിമാനം കയറിയെത്തും. ഇന്ത്യയിലും പ്രസിഡൻറിെൻറ യാത്രകൾ ഈ കാറിലാണ്. അമ േരിക്കൻ പ്രസിഡൻറിന് മാത്രമായി രൂപകൽപന ചെയ്ത ഈ കാറിന് സവിശേഷതകൾ ഏെറയാണ്.
വെറും വിൻഡോ അല്ല
ഗ്ലാസ്സും പോളി കാർബണേറ്റുമെല്ലാം ചേർന്ന അഞ്ച് പാളികളടങ്ങുന്നതാണ് ഈ കാറിെൻറ വിൻഡോകൾ. വെടിയുണ്ടയേൽക് കാത്ത അതി സുരക്ഷ കവചങ്ങളായി പ്രവർത്തിക്കുന്ന ഇൗ വിൻഡോകൾ മറ്റാർക്കും തുറക്കാനാകില്ല. ഡ്രൈവറുടെ വിൻഡോ മാത്രം പരമാവധി മൂന്ന് ഇഞ്ച് വരെ തുറക്കാം.
സുരക്ഷയിൽ നോ കോംപ്രമൈസ്
പുറത്ത് നിന്നുള്ള വെടിയുണ്ടയോ ടിയർ ഗ്യാസോ മറ്റേതെങ്കിലും ആക്രമണങ്ങളോ കാറിനകത്തുള്ളവർക്ക് ഏശില്ല. കാറിനകത്ത് തീയണക്കാനുള്ള സംവിധാനമടക്കമുണ്ട്. ബോംബിങ്ങിലോ മൈൻ സ്ഫാടനത്തിലോ തകരാത്ത രീതിയിൽ നിർമിച്ച ബോഡിയും ചേയ്സിസുമാണ് ബീസ്റ്റിന്. സ്റ്റീൽ, ടൈറ്റാനിയം, അലൂമിനിയം, സെറാമിക്സ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ബോഡി നിർമിച്ചിരിക്കുന്നത്. അത്യാവശ്യത്തിന് ടിയർഗ്യാസ് പ്രയോഗിക്കാനുള്ള ലോഞ്ചറും രാത്രി കാഴ്ച സാധ്യമാക്കുന്ന കാമറയുമെല്ലാം കാറിെൻറ സുരക്ഷാ ഉപകരണങ്ങളാണ്.
്പ്രത്യേകമായി നിർമിച്ച ടയറുകൾ പഞ്ചറാവത്ത വിധം രൂപ കൽപന ചെയ്തതാണ്. ടയറിന് പരിക്കുകളേറ്റാലും ഒാടിച്ച് പോകാനാകും.
സുരക്ഷ കാരണങ്ങൾ പരിഗണിച്ച് സ്ഫാടനശേഷി കുറഞ്ഞ ഡീസലാണ് ബീസ്റ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. 5 ലിറ്റർ ഡീസൽ എഞ്ചിന് മൂന്ന് കിലോമീറ്റർ മൈലേജാണത്രെ ലഭിക്കുന്നത്.
ഡ്രൈവറും താരമാണ്
പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവറാണ് കാറോടിക്കുക. അതിവേഗം വാഹനം തിരിക്കാനും വെല്ലുവിളികൾ മറികടക്കാനുമെല്ലാമുള്ള പ്രത്യേക പരിശീലനം ഡ്രൈവർക്ക് ലഭിച്ചിട്ടുണ്ടാകും. ഡ്രൈവറുടെ കാബിനിൽ പ്രത്യേക ആശയ വിനിമയ സംവിധാനവുമുണ്ട്.
അകം രഹസ്യങ്ങളുടെ കലവറ
പ്രസിഡൻറിനെ കൂടാതെ നാലു പേർക്കാണ് കാറിൽ യാത്ര ചെയ്യാനാകുക. ഉൾവശത്ത് മുൻ ഭാഗവുമായി വേർതിരിക്കുന്ന വിധത്തിൽ ഗ്ലാസ് ചുമരുണ്ട്. ഇത് പ്രസിഡൻറിന് മാത്രമാണ് താഴ്ത്താനാകുക. സഹായം ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ പ്രത്യേക ബട്ടണും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഒാക്സിജനും പ്രസിഡൻറിെൻറ സമാന രക്ത ശേഖരവുമെല്ലാം ഉൾവശത്തുണ്ട്. പ്രസിഡൻറിന് ഉപയോഗിക്കാൻ സാറ്റലൈറ്റ് ഫോണും കാറിൽ സ്ഥാപിച്ചിട്ടുണ്ട്. വൈസ് പ്രസിഡൻറുമായും പ്രതിരോധ കാര്യാലയമായ പെൻറഗണുമായും എപ്പോൾ വേണമെങ്കിലും നേരിട്ട് ബന്ധപ്പെടാവുന്ന രൂപത്തിലാണ് ഈ സാറ്റലൈറ്റ് ഫോൺ.
കാവൽ ഡോർ
ബോയിങ് 757 വിമാനത്തിെൻറ കാബിൻ ഡോറിന് തുല്യമായ ഡോറുകളാണ് ബീസ്റ്റിനും. എട്ട് ഇഞ്ച് കനമുള്ള ഇൗ ഡോറുകൾ രാസ ആക്രമണത്തെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. പുറത്ത് നിന്നുള്ള കാറ്റ് പോലും അകത്ത് കടക്കുന്നില്ലെന്ന് ഈ ഡോറുകൾ ഉറപ്പ് വരുത്തും.
ഇത്രകൂടി
ബറാക് ഒബാമ പ്രസിഡൻറായപ്പോൾ ഉപയോഗിച്ചിരുന്ന കാഡിലാക് ലിമോസ് കാറിെൻറ പരിഷ്കരിച്ച പതിപ്പാണ് ട്രംപ് ഉപയോഗിക്കുന്നത്. പ്രസിഡൻറിന് മാത്രമായി രൂപകൽപന െചയ്തതായതിനാൽ ഇതിലൊരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളും മറ്റു സൗകര്യങ്ങളും പൂർണമായി പരസ്യപ്പെടുത്തിയിട്ടില്ല. അതായത്, അറിഞ്ഞത് ഇത്രയൊക്കെയാണ്... അറിയാൻ ഇനിയുമെത്രയോ ഉണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.