ഉർദു മുസ്​ലിംകളുടെ മാത്രം ഭാഷയല്ല– ഹാമിദ്​ അൻസാരി

ന്യൂഡൽഹി: ഉർദു മുസ്​ലിംകളുടെ മാത്രം ഭാഷയല്ലെന്ന്​ മുൻ ഉപരാഷ്​ട്രപതി ഹാമിദ്​ അൻസാരി. ഉർദു രാജ്യത്ത്​ പ്രചാരമുള്ള ഭാഷയാണ്​. ഇന്ന്​ ലോകത്തെമ്പാടും ഉർദുവിൽ സംസാരിക്കുന്നവരുണ്ട്​. അത്​ മുസ്​ലിംകളുടെ ഭാഷയെന്ന രീതിയിൽ രാഷ്​ട്രീയ വൽക്കരിക്കുന്നത്​ ഖേദകരമാണെന്നും അൻസാരി പറഞ്ഞു.

പശ്ചിമബംഗാളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉർദു സംസാരിക്കുന്നവരെ കാണാം. കാനഡ, യു.എസ്​, ആസ്​ട്രേലിയ എന്നിവടങ്ങളിലും മറ്റുപല രാജ്യങ്ങളിലും ഉർദു പ്രാചരത്തിലുണ്ട്​. ഒരു ഭാഷ ജീവിതവരുമാനത്തി​​െൻറ ഭാഗമല്ലെന്ന്​ കരുതി അത്​ പഠിക്കരുതെന്ന്​ പറയാൻ അധികാരമില്ലെന്നും ഹാമിദ്​ അൻസാരി പറഞ്ഞു.
പ്രമുഖ ഒാൺലൈൻ ന്യൂസ്​ പോർട്ടലി​​െൻറ ഉർദു പതിപ്പ്​ ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Urdu is the language of the entire country: Hamid Ansari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.