അർബൻ നക്സലുകൾ ഇപ്പോഴും സജീവം, വികസനം തടസ്സപ്പെടുത്തുന്നു -പ്രധാനമന്ത്രി

അഹമ്മദാബാദ്: രാഷ്ട്രീയ പിന്തുണ ലഭിക്കുന്ന അർബൻ നക്സലുകളും വികസന വിരുദ്ധരും വികസനം തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ​നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ നർമദ നദിയിൽ നിർമിച്ച സർദാർ സരോവർ അണക്കെട്ട് വൈകിപ്പിക്കാൻ ഇത്തരക്കാരുടെ ഇടപെടലിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

നർമദ ജില്ലയിലെ ഏകതാ നഗറിൽ വിവിധ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സർദാർ സരോവർ അണക്കെട്ട് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് പ്രചരിപ്പിച്ച് അർബൻ നക്‌സലുകളും രാഷ്ട്രീയ പിന്തുണയുള്ള വികസന വിരുദ്ധരും നിർമാണം സ്തംഭിപ്പിച്ചിരുന്നു. ഈ കാലതാമസം കാരണം വൻ തുകയാണ് പാഴായത്. ഇപ്പോൾ പദ്ധതി തീർന്നതോടെ അവരുടെ വാദങ്ങൾ നിരർഥകമായിരുന്നെന്ന് വ്യക്തമായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

അർബൻ നക്സലുകൾ ഇപ്പോഴും സജീവമാണ്. അർബൻ നക്സലുകൾ ഇപ്പോഴും സജീവമാണ്. വികസന പദ്ധതികളെല്ലാം നമ്മുടെ ജീവിതവും വ്യവസായവും എളുപ്പമാക്കാനാണ്. പരിസ്ഥിതിയുടെ പേരിൽ വിവിധ പദ്ധതികൾ അനാവശ്യമായി മുടങ്ങരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - urban Naxals are still active says PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.