ന്യൂഡൽഹി: ഉത്തർപ്രദേശിൽ പുതുതായി സ്ഥാനമേറ്റ 20 മന്ത്രിമാർ ക്രിമിനൽ കേസുകളിലെ പ്രതികൾ. 44 മന്ത്രിമാരിൽ 35 പേർ (80 ശതമാനം) കോടിപതികളാണെന്നും ഡൽഹി േകന്ദ്രമായ ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിെൻറ റിപ്പോർട്ടിലുണ്ട്. 44 മന്ത്രിമാരുടെ ശരാശരി ആസ്തി 5.34 കോടി രൂപയാണ്. തങ്ങൾക്കെതിരെ ക്രിമിനൽ കേസുള്ള വിവരം 20 മന്ത്രിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. കൊള്ള, മോഷണം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെയുള്ളത്.
അലഹബാദ് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നന്ദ ഗോപാൽ ഗുപ്ത നന്ദിയാണ് മന്ത്രിമാരിലെ വലിയ കോടീശ്വരൻ. 57.11 കോടി രൂപയാണ് ആസ്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആസ്തി 71 ലക്ഷത്തിലേറെയാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദിെൻറ ആസ്തി ഒമ്പത് കോടിയിലേറെ വരും. യു.പിയിൽ ഏഴു മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യത പത്തിനും പന്ത്രണ്ടാം ക്ലാസിനുമിടയിലാണ്. 44 മന്ത്രിമാരിൽ അഞ്ചു പേർ വനിതകളാണ്.
പഞ്ചാബിൽ രണ്ടു മന്ത്രിമാർെക്കതിരെയും ക്രിമിനൽ കേസുണ്ട്. അവിടെ 10 മന്ത്രിമാരിൽ ഒമ്പതു പേരും കോടിപതികളാണ്. മന്ത്രിമാരുടെ ശരാശരി ആസ്തി 34.54 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.