മുസ്ലിം അധിക്ഷേപ പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്നോ: സമൂഹമാധ്യമങ്ങളിൽ മുസ്ലിം അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ ഗ്രന്ഥം ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിട്ടതിനാണ് അസംഗഢ് പൊലീസിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരശുരാം വൻശജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും പങ്കുവെച്ചിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലുള്ള യുവാവിന്‍റെ ചിത്രം അസംഗഢ് പൊലീസ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഒരു പ്രത്യേക മതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസിന്‍റെ കുറിപ്പിൽ പറയുന്നു.

Tags:    
News Summary - UP police arrest man for sharing morphed religious images on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.