മെറ്റക്ക് കുരുക്കിട്ട് കേ​ന്ദ്രം: വീണ്ടും ചർച്ച നടത്തി മന്ത്രി അശ്വിനി വൈ​ഷ്ണ​വ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നി​യ​ന്ത്രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ മെ​റ്റ​യു​ടെ ആ​ഗോ​ള നേ​തൃ​ത്വ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​ക​ളും ക​മ്പ​നി കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​താ​ണ് ച​ർ​ച്ച​യു​ടെ പ്ര​ധാ​ന വി​ഷ​യ​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കേ​ന്ദ്ര ഐ.​ടി. മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​ണ് വ്യാ​ഴാ​ഴ്ച മെ​റ്റ​യു​ടെ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. മെ​റ്റ​യു​ടെ അ​ൽ​ഗോ​രി​ത​ങ്ങ​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണോ, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ക​മ്പ​നി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യാ​ണ് വി​വ​രം.

ജൂ​ലൈ 23ന് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​റ്റ​യു​ടെ ആ​ഗോ​ള സം​ഘ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. മെ​റ്റ​യു​ടെ ആ​ഗോ​ള ന​യ​കാ​ര്യ മേ​ധാ​വി ജോ​യ​ൽ കാ​പ്ല​നെ ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷി​ന്റെ ഭ​ര​ണ​കൂ​ട​ത്തി​ൽ വൈ​റ്റ് ഹൗ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് (പോ​ളി​സി) ഉ​ൾ​പ്പെ​ടെ​യു​ള്ള ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്ന കാ​പ്ല​ൻ 2011ലാ​ണ് മെ​റ്റ​യു​ടെ ഭാ​ഗ​മാ​യ​ത്.

ബു​ധ​നാ​ഴ്ച കാ​പ്ല​നും സം​ഘ​വും ഐ.​ടി സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​നു​മാ​യും തു​ട​ർ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പോ​സ്റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കി​യ സം​ഭ​വ​ത്തി​ലും കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഉ​ള്ള​ട​ക്കം, ഡീ​പ്‌​ഫേ​ക്ക് വി​ഡി​യോ​ക​ൾ, പ​ണം വാ​ങ്ങി ചി​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന രീ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ണ്ടാ​യ വീ​ഴ്ച​ക​ൾ​ക്കും മെ​റ്റ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

ജോ​യ​ൽ കാ​പ്ല​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പോ​സ്റ്റ് നി​യ​ന്ത്രി​ക്ക​പ്പെ​ട്ട​ത് ‘പി​ഴ​വാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​യി മ​ന്ത്രി​യോ​ട് മെ​റ്റ​യു​ടെ പേ​രി​ൽ ക്ഷ​മ ചോ​ദി​ച്ചു​വെ​ന്നും’ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ക്ഷ​മാ​പ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദം. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പോ​സ്റ്റ് നീ​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് നേ​രി​ട്ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  

Tags:    
News Summary -  മെറ്റയുമായി വീണ്ടും ചർച്ച നടത്തി മന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.