സിദ്ദീഖ്​ കാപ്പന്​ സിമി ബന്ധ​െമന്ന്​ സുപ്രീം കോടതിയിൽ യു.പി സർക്കാർ

ന്യൂഡൽഹി: ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്​ സിമിയുമായി ബന്ധമുണ്ടെന്ന്​ ഉത്തർപ്രദേശ്​ സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദീഖ്​ കാപ്പന്​ നിരോധിത സംഘടനയായ സ്​റ്റുഡൻറ്​ ഇസ്​ലാമിക്​ മൂവ്​മെൻറ്​ ഓഫ്​ ഇന്ത്യയുടെ (സിമി) എക്​സിക്യൂട്ടീവ്​ അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ്​​​ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ യു.പി സർക്കാർ​ ആരോപിക്കുന്നത്​.

ഡൽഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ്​ ഡാനിഷി​െൻറ നിർദേശാനുസരണമാണ്​ കാപ്പൻ ഹാഥറസിലേക്ക്​ പുറപ്പെട്ടതെന്നും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണ് സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരോപിക്കുന്നുണ്ട്​​.

സിദ്ദിഖ് കാപ്പൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥറസ്​ സന്ദർശിക്കാനായി പോയതെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

സിദ്ദീഖ്​ കാപ്പനുമായും കൂടെയുണ്ടായിരുന്നവരുമായും ഡാനിഷും റൗഫും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സത്യവാങ്​മൂലത്തിൽ പരാമർശമുണ്ട്​.

സത്യവാങ്​മൂലത്തിൽ കേരള പത്രപ്രവർത്തക യൂനിയനെതിരെ (കെ.യു.ഡബ്ല്യു.ജെ) സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും യു.പി സർക്കാർ ഉയർത്തുന്നുണ്ട്​. സത്യവാങ്മൂലത്തിൽ യു.പി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാൻ കെ.യു.ഡബ്ല്യൂ.ജെക്ക്​ സുപ്രീം കോടതി സമയം അനുവദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.